06 June, 2025 04:41:29 PM


ഷൈൻ ടോം ചാക്കോയുടെ വാഹനം അപകടത്തിൽപ്പെട്ട സംഭവം: ലോറിയുടെ ഡ്രൈവർ കസ്റ്റഡിയിൽ



സേലം: നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ ലോറി ഡ്രൈവറെ തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തു. കർണാടക സ്വദേശിയാണ് തമിഴ്നാട് ധർമ്മപുരി പാലക്കോട് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.

ഇന്നലെ രാത്രി 11 മണിയോടെയാണ് ഷൈൻ ടോം ചാക്കോയും കുടുംബവും എറണാകുളത്തുനിന്നും ബാംഗ്ലൂരിലേക്ക് പുറപ്പെട്ടത്. ഇന്ന് രാവിലെ 6.10 ധർമ്മപുരി കൊമ്പനഹള്ളിയിൽ വച്ച് വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. ബെംഗളൂരുവിലേക്ക് ഷെെനിന്‍റെ ചികിത്സാർത്ഥമായിരുന്നു കുടുംബത്തിന്‍റെ യാത്ര. 

അപകടം നടന്നയുടൻ പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും പിതാവ് ചാക്കോയുടെ ജീവൻ രക്ഷിക്കാനായില്ല. കാറിന്‍റെ മധ്യഭാഗത്തെ സീറ്റിലാണ് ചാക്കോയും ഭാര്യയും ഇരുന്നത്. ഷെെൻ ഏറ്റവും പിൻസീറ്റിൽ കിടന്നുറങ്ങുകയായിരുന്നു. മുൻസീറ്റിലായിരുന്നു സഹോദരൻ. ഷെെനിന്‍റെ കെെയ്ക്കാണ് പരിക്കേറ്റത്. അമ്മയുടെയും സഹോദരന്‍റെയും ഡ്രെെവറുടെ പരിക്ക് നിസാരമെന്നാണ് വിവരം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K