05 June, 2025 10:42:55 AM


ഒരേ ദിശയിൽ വരികയായിരുന്ന ബസുകൾക്കിടയിൽ പെട്ടു; ഫറോക്കിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം



കോഴിക്കോട്: ബസുകൾക്കിടയിൽ പെട്ട് പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു. പൂച്ചേരിക്കുന്നു കോഴിക്കുളം മേലെപ്പറമ്പിൽ പാച്ചേരി ജഗദീഷ് ബാബുവാണ് മരിച്ചത്. കോഴിക്കോട് ജില്ലയിലെ ഫറോക്കിനടുത്ത് മണ്ണൂരിലാണ് അപകടം നടന്നത്. ഒരേ ദിശയിൽ വരികയായിരുന്ന രണ്ടു ബസുകൾക്കിടയിൽപ്പെട്ടായിരുന്നു പരുക്കേറ്റത്. ഇന്നലെ വൈകിട്ടാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഇന്ന് രാവിലെയോടെ അന്ത്യം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനും നിയമപരമായ മറ്റ് നടപടിക്രമങ്ങൾക്കും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K