25 May, 2025 12:28:26 PM
കൊല്ലത്ത് ശക്തമായ കാറ്റിൽ കൂറ്റൻ പരസ്യ ബോർഡ് മറിഞ്ഞുവീണു

കൊല്ലം: ശക്തമായ കാറ്റിലും മഴയിലും കൂറ്റൻ പരസ്യബോർഡ് കെട്ടിടത്തിന് മുകളിലേക്ക് മറിഞ്ഞുവീണു. കൊല്ലം പോളയത്തോട് ആണ് കെട്ടിടത്തിന് മുകളിലേക്ക് ബോർഡ് മറിഞ്ഞുവീണത്. സംഭവത്തിൽ ആളപായമില്ല.
ഒരേയൊരു തൂൺ മാത്രമാണ് ഈ കൂറ്റൻ പരസ്യബോർഡിനുണ്ടായിരുന്നത്. ഇതായിരിക്കാം ശക്തമായ കാറ്റിൽ മറിഞ്ഞുവീഴാൻ കാരണമെന്നാണ് കരുതുന്നത്. ജനങ്ങൾ നിരന്തരം ഒത്തുകൂടുന്ന മേഖലയിൽ, ഇന്നലെ വൈകുന്നേരത്തോടെയാണ് അപകടം ഉണ്ടായത്.
പരസ്യബോർഡ് വീഴുന്ന ശബ്ദം കേട്ട് പ്രദേശത്തുണ്ടായിരുന്നവർ ഓടിരക്ഷപ്പെടുകയായിരുന്നു. ദൂരേയ്ക്ക് വരെ ഈ ശബ്ദം കേൾക്കാമായിരുന്നുവെന്നും ആ സമയത്ത് പ്രദേശത്തുണ്ടായിരുന്നവർ പറയുന്നു. നിലവിൽ പരസ്യബോർഡ് മാറ്റുന്ന പ്രവൃത്തികൾ നടന്നുവരികയാണ്.