24 May, 2025 11:55:18 AM
കനത്ത മഴ; കണ്ണൂരിൽ തെങ്ങ് പൊട്ടിവീണ് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

കണ്ണൂർ : ബൈക്കിൽ സഞ്ചരിക്കവേ, തെങ്ങ് പൊട്ടിവീണ് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. കണ്ണൂർ പിണറായി പാറപ്രം റോഡൽ ഇന്നലെ വൈകീട്ടാണ് സംഭവമുണ്ടായത്. പാറപ്രം എടക്കടവിലെ ഷിജിത്തിന് നട്ടെല്ലിന് പരിക്കേറ്റു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. ലോറിയും പിറകിലായി വരുന്ന രണ്ട് ബൈക്കുകളും ദൃശ്യങ്ങളിൽ കാണാം. ലോറി കടന്ന് പോയ ശേഷം, വളവ് തിരിഞ്ഞ് മുന്നോട്ട് വരുന്നതിനിടെയാണ് തെങ്ങ് വീണത്.