23 May, 2025 07:48:40 PM


വില്ലനായത് ചൂരക്കറിയല്ല; കൊല്ലത്തെ യുവതിയുടെ മരണം ബ്രെയിന്‍ ഹെമറേജ് മൂലമെന്ന് റിപ്പോര്‍ട്ട്



കൊല്ലം: കാവനാട് ബാങ്ക് ജീവനക്കാരി മരിച്ചത് ഫ്രിഡ്ജിൽ വെച്ച ചൂരക്കറി കഴിച്ചത് മൂലമല്ലെന്ന് പ്രാഥമിക നിഗമനം. ബ്രെയിൻ ഹെമറേജാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമികവിലയിരുത്തല്‍. കാവനാട് മീനത്തുചേരി ദിനേശ് ഭവനിൽ ശ്യാം കുമാറിന്റെ ഭാര്യ ദീപ്തി പ്രഭയാണ് (45) മരിച്ചത്.

ദീപ്തിപ്രഭയുടെ ഭർത്താവിനും മകനും ഛർദ്ദിയുണ്ടായത് ഭക്ഷ്യവിഷബാധ കാരണമാണ്. എന്നാൽ ഇതേ ഭക്ഷ്യവിഷബാധയാണോ ദീപ്തി പ്രഭയ്ക്ക് ബ്രെയിൻ ഹെമറേജ് ഉണ്ടാകാന്‍ കാരണമെന്ന് വിശദ പരിശോധാഫലം കിട്ടിയാലേ വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K