22 May, 2025 08:03:34 PM
പള്ളിക്കുളത്തില്‍ കുളിക്കാനിറങ്ങിയ 2 കുട്ടികള്‍ക്ക് ദാരുണാന്ത്യം; ഒരാള്‍ ഗുരുതരാവസ്ഥയില്‍

കാസര്‍കോട് : കാസര്‍കോട് കാഞ്ഞങ്ങാട് പള്ളിക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. ഒരു കുട്ടി ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മാണിക്കോത്ത് സ്വദേശി അസീസിന്‌റെ മകന്‍ അഫാസ് (9) ആണ് മരിച്ചത്. മറ്റു കുട്ടികളുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇന്ന് വൈകുന്നേരം നാലരയോടെയാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും കുട്ടികളുടെ ജീവന്‍ രക്ഷിക്കാനായില്ല.