15 May, 2025 10:30:42 AM
ബാലരാമപുരത്ത് രണ്ട് അപകടങ്ങളിലായി മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: ബാലരാമപുരം ദേശീയ പാതയില്‍ രണ്ട് അപകടം. അപകടങ്ങളില്‍ മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇന്നലെ രാത്രി ഒരു മണിയോട് കൂടിയായിരുന്നു അപകടം. മുടൂര്‍പ്പാറയില്‍ മിനി ലോറിയും സ്‌കൂട്ടറും ഇടിച്ച് പെരുമ്പഴുതൂര്‍ സ്വദേശികളായ അഖിലും സാമുവലും മരിച്ചു. മറ്റൊരു അപകടത്തില്‍ താന്നിമൂട് വച്ച് ബൈക്ക് നിയന്ത്രണം തെറ്റി മതിലില്‍ ഇടിച്ച് മുടവൂര്‍പാറ സ്വദേശി മനോജും മരിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.