12 May, 2025 12:19:21 PM
കാസര്‍ഗോഡ് ദേശീയപാത നിര്‍മാണത്തിനിടെ മണ്ണിടിച്ചിൽ; തൊഴിലാളി മരിച്ചു

കാസര്‍ഗോഡ്: ചെറുവത്തൂരില്‍ ദേശീയപാത നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു. അന്യസംസ്ഥാന തൊഴിലാളിയാണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. നാല് പേരാണ് മണ്ണിനടിയില്‍ പെട്ടത്. മൂന്ന് പേരെ രക്ഷപ്പെടുത്തി. ഒരാള്‍ മണ്ണില്‍ കുടുങ്ങിയതായും സംശയമുണ്ട്. മട്ടലായി ഹനുമാരമ്പലം ഭാഗത്താണ് അപകടം. മട്ടലായിയില്‍ ദേശീയ പാത നിര്‍മാണ പ്രവൃത്തിയ്ക്കിടെ മണ്ണ് ഇടിയുകയായിരുന്നു.