12 May, 2025 11:36:30 AM
മുത്തങ്ങയിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം; യാത്രക്കാർക്ക് പരിക്ക്

കൽപ്പറ്റ : മുത്തങ്ങയിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം. ദേശീയ പാത 766 ൽ കല്ലൂർ 67ന് സമീപം കാറും ടിപ്പറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വാഹനങ്ങളിൽ ഉണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കേറ്റു. 8.15 ലോടെയാണ് അപകടം ഉണ്ടായത്. മുത്തങ്ങ ഭാഗത്തേക്ക് പോകുന്ന കാറും എതിരെ വരുന്ന ടോറസ് ടിപ്പറുമാണ് അപകടത്തിൽ പെട്ടത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗത തടസ്സപ്പെട്ടു.