11 May, 2025 12:22:17 PM


കൊല്ലത്ത് ഹാഷിഷ് ഓയിലുമായി പാലിയേറ്റീവ് കെയർ ഡോക്ടർ പിടിയിൽ



കൊല്ലം: കൊല്ലത്ത് ഹാഷിഷ് ഓയിലുമായി പാലിയേറ്റീവ് കെയർ ഡോക്ടർ പിടിയിലായി. മയ്യനാട് സ്വദേശി ഡോ. അമിസ് ബേബി ഹാരിസ് (32) ആണ് ഹാഷിഷ് ഓയിലുമായി പിടിയിലായത്.ഡോ. അമിസ് കൊല്ലം തണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള പാലിയേറ്റീവ് കെയറിലാണ് ജോലി ചെയ്യുന്നത്. മംഗലാപുരത്തുനിന്ന് ട്രെയിൻ മാർഗം എത്തിയ ഡോക്ടറുടെ പക്കലിൽ നിന്ന് നാല് ഗ്രാം ഹാഷിഷ് ഓയിൽ കണ്ടെത്തുകയായിരുന്നു. പ്രതിയെ ഈസ്റ്റ് പോലീസ് കസ്റ്റഡിയിൽ എടുത്തു. കൂടുതൽ ചോദ്യം ചെയ്യലും അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K