06 May, 2025 10:42:31 AM


കശ്മീരില്‍ ഭീകരവാദ ബന്ധമുള്ള രണ്ടുപേര്‍ പിടിയില്‍; തോക്കും ഗ്രനേഡുകളും പിടിച്ചെടുത്തു



ശ്രീ​ന​ഗ​ര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പരിശോധനയില്‍ കശ്മീരില്‍ നിന്ന് രണ്ട് പ്രാദേശിക ഭീകരര്‍ പിടിയില്‍. ജമ്മു കശ്മീരിലെ ബഡ്ഗാം ജില്ലയിലെ നാകാ ചെക്‌പോയിന്റിന് അടുത്ത് നിന്ന് ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ല്‍​നി​ന്ന് ര​ണ്ട് പി​സ്റ്റ​ലു​ക​ളും 15 തി​ര​ക​ളും ഒ​രു ഗ്ര​നേ​ഡും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ സൈന്യവും പൊലീസും ബിഎസ്എഫും പരിശോധനകള്‍ ശക്തമാക്കിയിരുന്നു. ഒരു പിസ്റ്റള്‍, ഒരു ഗ്രനേഡ്, 15 ലൈവ് റൗണ്ടുകള്‍ എന്നിവയുള്‍പ്പെടെ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും വലിയൊരു ശേഖരം ഇവരില്‍ നിന്ന് കണ്ടെടുത്തയായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജമ്മു കശ്മീര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിവരികയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K