06 May, 2025 10:27:24 AM


വിവാഹ സൽക്കാരത്തിനിടെ വാക്കുതർക്കം; തിരുവനന്തപുരത്ത് യുവാവിന് കുത്തേറ്റു



തിരുവനന്തപുരം തൂങ്ങാംപാറയിൽ വിവാഹ സൽക്കാരത്തിനിടെ ഒരു യുവാവിന് കുത്തേറ്റു. അരുമാളൂർ സ്വദേശി അജീറിനാണ് കുത്തേറ്റത്. വിവാഹത്തിന് ശേഷം നടന്ന മദ്യസൽക്കാരത്തിനിടയിൽ ഉണ്ടായ വഴക്കിനെ തുടർന്നാണ് യുവാവിന് കുത്തേറ്റത്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ അജീറിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴുത്തിലെ മുറിവ് ആഴത്തിലുള്ളതാണെന്നും നില അതീവഗുരുതരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

പരിക്കേറ്റ അജീറും പ്രതിയായ കിരൺ കണ്ണനും സുഹൃത്തുക്കളാണ്. മദ്യപിക്കുന്നതിനിടയിൽ ഇരുവരും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് കിരൺ, ബിയർ കുപ്പികൊണ്ട് അജീറിന്റെ കഴുത്തിൽ കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. വ്യക്തിപരമായ പ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന. കുറ്റകൃത്യത്തിന് ശേഷം ഓടി രക്ഷപ്പെട്ട കിരണിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K