03 May, 2025 07:17:31 PM


തലശ്ശേരിയിൽ ബിജെപി പ്രവർത്തകൻ്റെ വീട്ടിൽ നിന്ന് കഞ്ചാവും എംഡിഎംഎയും പിടികൂടി



കണ്ണൂർ: കണ്ണൂർ തലശ്ശേരിയിൽ ബിജെപി പ്രവർത്തകൻ്റെ വീട്ടിൽ നിന്ന് ലഹരി മരുന്ന് പിടികൂടി. തലശ്ശേരി ഇല്ലത്ത് താഴെയിലെ റെനിലിൻ്റെ വീട്ടിൽ നിന്നാണ് ലഹരി മരുന്ന് പിടികൂടിയത്.1.2 കിലോ കഞ്ചാവും അഞ്ച് ഗ്രാം എംഡിഎംഎയുമാണ് പിടികൂടിയത്.

പൂജാ മുറിയിലാണ് കഞ്ചാവും എംഡിഎംഎയും സൂക്ഷിച്ചത്. പൊലീസ് പരിശോധനക്കെത്തിയപ്പോൾ പ്രതി ഓടി രക്ഷപ്പെട്ടുകയായിരുന്നു. വീട് കേന്ദ്രീകരിച്ച് ലഹരി മരുന്ന് വില്പന നടത്താറുണ്ടെന്ന് സഹോദരൻ മൊഴി നൽകി.മൂന്ന് ദിവസം മുമ്പ് റിനിലിൻ്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. അന്ന് ലഹരി വസ്തുക്കൾ കണ്ടെത്താനായില്ല. തുടർന്ന് ഇന്ന് നടത്തിയ തിരച്ചിലിലാണ് ലഹരി കണ്ടെത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 937