01 May, 2025 11:44:54 AM
വിഴിഞ്ഞം തുറമുഖം ഉദ്ഘാടനം; തിരുവനന്തപുരം നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഉദ്ഘാടനം മെയ് രണ്ടിന്. തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്നതിനായി വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തും. ഇതിന്റെ ഭാഗമായി മെയ് 1(വ്യാഴാഴ്ച്ച) ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10.00 മണി വരെയും മെയ് 2(വെള്ളി) രാവിലെ 06.30 മണി മുതൽ ഉച്ചയ്ക്ക് 02.00 മണി വരെയും തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള പ്രധാന റോഡുകളിലും സമീപമുള്ള ഇടറോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. അത്തരത്തിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുന്നതുമാണ്. റൂട്ടിന് തൊട്ടുമുമ്പായി പ്രധാന റോഡിൽ വന്നു ചേരുന്ന ഇടറോഡുകളിലെ വാഹന ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തുന്നതും ഗതാഗതം വഴിതിരിച്ചു വിടുന്നതുമാണ്. ഗതാഗത ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിലേക്ക് 9497930055, 04712558731 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
നിയന്ത്രണങ്ങൾ ഇങ്ങനെ
ഇന്ന് ഉച്ചയ്ക്ക് 02.00 മണി മുതൽ രാത്രി 10.00 മണി വരെ ശംഖുംമുഖം-ചാക്ക -പേട്ട-പള്ളിമുക്ക്-പാറ്റൂർ-ജനറൽ ആശുപത്രി- ആശാൻ സ്ക്വയർ: മ്യൂസിയം - വെള്ളയമ്പലം - കവടിയാർ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല.
നാളെ രാവിലെ 06.30 മണി മുതൽ ഉച്ചയ്ക്ക് 02.00 മണി വരെ കവടിയാർ - വെള്ളയമ്പലം - ആൽത്തറ - ശ്രീമൂലം ക്ലബ് - ഇടപ്പഴിഞ്ഞി - പാങ്ങോട് മിലിറ്ററി ക്യാമ്പ് - പള്ളിമുക്ക് വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല.
ഇന്നും നാളെയും ശംഖുംമുഖം - വലിയതുറ, പൊന്നറ, കല്ലുംമൂട് - ഈഞ്ചയ്ക്കൽ - അനന്തപുരി ആശുപത്രി - മിത്രാനന്ദപുരം -എസ് പി ഫോർട്ട് - ശ്രീകണ്ഠേശ്വരം പാർക്ക് .- തകരപ്പറമ്പ് മേൽപ്പാലം - ചൂരക്കാട്ടുപാളയം - തമ്പാനൂർ ഫ്ലൈഓവർ - തൈയ്കക്കാട് - വഴുതയ്ക്കാട് - വെള്ളയമ്പലം റോഡിലും വഴുതയ്ക്കാട് - മേട്ടുക്കട - തമ്പാനൂർ ഫ്ലൈഓവർ-തമ്പാനൂർ - ഓവർ ബ്രിഡ്ജ് - കിഴക്കേകോട്ട -മണക്കാട് -കമലേശ്വരം - അമ്പലത്തറ - തിരുവല്ലം - വാഴമുട്ടം -വെള്ളാർ -കോവളം -പയറുംമൂട് -പുളിങ്കുടി. മുല്ലൂർ മുക്കോല വരെയുള്ള റോഡിലും, തിരുവല്ലം - കുമരിച്ചന്ത - കല്ലുമൂട് - ചാക്ക - ആൾസെയ്ന്റ്സ് - ശംഖുംമുഖം റോഡിലും വാഹനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതാണ്.