01 May, 2025 08:54:39 AM


ഉമ്മ ചക്ക മുറിക്കുന്നതിനിടെ കൊടുവാളിന് മുകളിലേക്ക് വീണ് എട്ടുവയസുകാരന് ദാരുണാന്ത്യം



കാസര്‍ഗോഡ്: ഉമ്മ ചക്ക മുറിക്കുന്നതിനിടെ കത്തിക്കു മുകളിലേക്ക് വീണ് എട്ടുവയസുകാരന് ദാരുണാന്ത്യം. കാസര്‍ഗോഡ് വിദ്യാനഗറിലാണ് സംഭവമുണ്ടായത്. പാടി ബെളളൂറടുക്ക സ്വദേശി സുലേഖയുടെ മകന്‍ ഹുസൈന്‍ ഷഹബാസ് ആണ് മരിച്ചത്. കളിക്കുന്നതിനിടെ കാല്‍ തെന്നി കുട്ടി കത്തിക്കു മുകളിലേക്ക് വീഴുകയായിരുന്നു.

കൊടുവാള്‍ ഘടിപ്പിച്ചുവെച്ച പലകയില്‍ വെച്ചാണ് ചക്ക മുറിച്ചത്. ഇതിലേക്കാണ് കുട്ടി വീണത്. ആഴത്തില്‍ മുറിവേറ്റ ഷഹബാസിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുലേഖയുടെ ഇരട്ടക്കുട്ടികളില്‍ ഒരാളാണ് ഹുസൈന്‍ ഷഹബാസ്. മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K