29 April, 2025 01:01:43 PM


ഭര്‍ത്താവിനേയും കുട്ടികളേയും കൊല്ലാന്‍ പദ്ധതിയിട്ടു, 50 വയസുള്ള സ്ത്രീ പേരക്കുട്ടിക്കൊപ്പം ഒളിച്ചോടി വിവാഹം കഴിച്ചു



ലഖ്‌നൗ: യുപിയില്‍ 50 വയസുള്ള സ്ത്രീ പേരക്കുട്ടിയെ വിവാഹം കഴിച്ചു. ഭര്‍ത്താവിനേയും കുട്ടികളേയും കൊല്ലാനും പദ്ധതിയിട്ടിരുന്നതായാണ് പുറത്തു വരുന്ന വിവരം. 30 വയസുള്ള ചെറുമകനൊപ്പം ഒളിച്ചോടി ഒരു ക്ഷേത്രത്തില്‍ വെച്ചാണ് ഇരുവരും വിവാഹം കഴിച്ചത്.

രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമുള്ള ഇന്ദ്രാവതി എന്ന സ്ത്രീ കുടുംബത്തെ ഉപേക്ഷിച്ചാണ് ചെറുമകന്‍ ആസാദിനെ വിവാഹം കഴിച്ചത്. സിന്ദൂരമിടുകയും അഗ്നിക്ക് വലം വെച്ച് വിവാഹം കഴിക്കുകയും ചെയ്തതയാണ് വിവരം. ഇരുവരും അംബേദ്കര്‍ നഗറില്‍ അടുത്തടുത്താണ് താമസിച്ചിരുന്നത്. ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ചെറുമകനായതിനാല്‍ ആരും തന്നെ ഇവരുടെ ബന്ധത്തെ സംശയിച്ചിരുന്നില്ല. 

ഒളിച്ചോടുന്നതിന് നാല് ദിവസം മുമ്പ് ഇരുവരും രഹസ്യമായി സംസാരിക്കുന്നത് കണ്ടപ്പോള്‍ ഇന്ദ്രാവതിയുടെ ഭര്‍ത്താവിന് സംശയം തോന്നിയിരുന്നു. ബന്ധത്തെ ഭര്‍ത്താവ് ശക്തമായി എതിര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇരുവരും ബന്ധത്തില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറായില്ല. ചന്ദ്രശേഖറിന്റെ രണ്ടാമത്തെ ഭാര്യയാണ് ഇന്ദ്രാവതി.

ജോലി സംബന്ധമായി വീട്ടില്‍ നിന്ന് ഇടയ്ക്കിടയ്ക്കുള്ള യാത്രകള്‍ ഇരുവരും തമ്മിലുള്ള ബന്ധം വഷളാകാന്‍ കാരണമായെന്നും ചന്ദ്രശേഖര്‍ പറഞ്ഞു. രക്ഷയില്ലാതെ ഭര്‍ത്താവ് പൊലീസിനെ വരെ സമീപിച്ചു. ഭര്‍ത്താവിനേയും കുട്ടികളേയും വിഷം കൊടുത്ത് കൊല്ലാന്‍ വരെ ഇന്ദ്രാവതിയും ആസാദും പദ്ധതിയിട്ടു.







Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K