28 April, 2025 11:51:48 AM


ബുള്ളറ്റ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞ് വിമുക്തഭടൻ മരിച്ചു; ഭാര്യയും മകനും ആശുപത്രിയിൽ



കണ്ണൂർ: കണ്ണൂർ മട്ടന്നൂർ കൊടോളിപ്രത്ത് ബുള്ളറ്റ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞ് വിമുക്തഭടൻ മരിച്ചു. തെരൂർ സ്വദേശി എം.കെ.ദിവാകരനാണ് മരിച്ചത്. ഭാര്യ വിജിന, മകൻ അഹാൽ എന്നിവരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 7.45 ഓടെ കൊടോളിപ്രം പൈപ്പ് ലൈൻ റോഡിലാണ് അപകടമുണ്ടായത്. ബൈക്ക് റോഡരികിലുള്ള എയർവാൾവിന്റെ കോൺക്രീറ്റ് ഭിത്തിയിൽ ഇടിച്ചാണ്  വയലിലേക്ക് മറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ ദിവാകരനെ ഉടൻ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 926