04 March, 2025 10:18:16 AM


ഡൽഹിയിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ വെടിവെപ്പ്; അഞ്ചു പേർക്ക് പരിക്ക്



ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ ജ്യോതി നഗർ പ്രദേശത്ത് രണ്ട് ഗ്രൂപ്പുകൾ തമ്മിലുണ്ടായ വെടിവെപ്പിൽ അഞ്ച് പേർക്ക് പരിക്കേറ്റതായി പൊലീസ്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ ജ്യോതി നഗറിലാണ് സംഭവമുണ്ടായത്. പരിക്കേറ്റവരെ ചികിത്സയ്ക്കായി ജിടിബി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ജ്യോതി നഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ശത്രുതയോ വ്യക്തിവൈരാഗ്യമോ ആണോ വെടിവെപ്പിന് പിന്നിലെന്ന കാര്യമാണ് പൊലീസ് അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി, പ്രദേശവാസികളെ ചോദ്യം ചെയ്തുവരികയാണ്. സമീപത്തുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്. കൂടുതൽ സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ പ്രദേശത്ത് സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K