27 February, 2025 09:18:00 AM


അസമില്‍ ഭൂചലനം; 5.0 തീവ്രതരേഖപ്പെടുത്തി; ആളപായമില്ല



ഗുവാഹത്തി: അസമിലെ മോറിഗോണിൽ ഭൂചലനം. റിക്ടർസ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം മോറിഗോണില്‍ 16 കിലോമീറ്റർ ആഴത്തിൽ ഇന്ന് പുലര്‍ച്ചെ 2:25 ഓടെയാണ് അനുഭവപ്പെട്ടത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. തലസ്ഥാനമായ ഗുവാഹത്തിയിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. എന്നാല്‍ പ്രഭവകേന്ദ്രത്തെക്കുറിച്ചുള്ള വ്യക്തമായ റിപ്പോര്‍ട്ടുകളില്ല. 

രാജ്യത്ത് ഏറ്റവും ഭൂചലന സാധ്യതയുള്ള മേഖലകളിലൊന്നാണ് അസം. 1897ലും 1950ലും ചരിത്രത്തിലെ ഏറ്റവും വലിയ ഭൂചലനങ്ങള്‍ നടന്ന മേഖലയാണിത്. ചൊവ്വാഴ്ച പുലർച്ചെ ബംഗാൾ ഉൾക്കടലിലും റിക്ടർ സ്കെയിലിൽ 5.1 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു.എൻ‌സി‌എസ് പ്രകാരം രാവിലെ 6:10 ന് 91 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 950