10 February, 2025 07:04:12 PM


വിവാഹ പാര്‍ട്ടിയില്‍ ഡാന്‍സ്; 23 കാരി കുഴഞ്ഞു വീണ് മരിച്ചു



ഇന്‍ഡോര്‍: ബന്ധുവിന്റെ വിവാഹ പാര്‍ട്ടിയില്‍ ഡാന്‍സ് ചെയ്യുന്നതിനിടെ 23 കാരി കുഴഞ്ഞു വീണു മരിച്ചു. ഡാന്‍സ് തുടങ്ങി മുപ്പത് സെക്കന്റുകള്‍ക്കുള്ളിലാണ് പെണ്‍കുട്ടി സ്റ്റേജില്‍ കുഴഞ്ഞു വീണത്. മദ്ധ്യപ്രദേശിലെ വിധിഷ ജില്ലയിലാണ് സംഭവം

കഴിഞ്ഞ ദിവസമാണ് അടുത്ത ബന്ധുവിൻ്റെ കല്ല്യാണം കൂടാനായി യുവതി ഇൻഡോറിൽ നിന്ന് വിധിഷയിലെത്തിയത്. വിവാഹ തലേദിവസം നടന്ന പരിപാടിയിൽ യുവതി നൃത്തം ചെയ്യാനായി വേദിയിൽ കയറുകയായിരുന്നു. ഡാന്‍സ് ചെയ്യുന്നതിനിടെ മുഖമടച്ച് കുഴഞ്ഞ് വീഴുന്ന ദൃശ്യങ്ങള്‍ വിഡിയോയില്‍ കാണാം.

കുഴഞ്ഞ് വീണ ഉടന്‍ തന്നെ സിപിആര്‍ നല്‍കി. ശേഷം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. പെണ്‍കുട്ടിയുടെ ഇളയ സഹോദരനും 12 വസയുള്ളപ്പോള്‍ ഹൃദയാഘാതം വന്നാണ് മരിച്ചത്. 200 ലധികം പേര്‍ പങ്കെടുത്ത സംഗീത ദിശയിലാണ് ദാരുണമായ സംഭവമുണ്ടായത്.

കോവിഡ് വാക്‌സിന്‍ എടുത്തിന് ശേഷം ഇത്തരം മരണങ്ങള്‍ ധാരാളമുണ്ടാകുന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഡോക്ടര്‍മാര്‍ അത്തരം അവകാശവാദങ്ങളെ തള്ളിക്കളഞ്ഞു. ജീവിത ശൈലി, പുകയില, അമിതമായ മദ്യപാനം തുടങ്ങി ഹൃദയാഘാതത്തിന് ഒന്നിലധികം കാരണങ്ങളുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K