10 February, 2025 10:20:29 AM
പാലോട് പച്ചമലയിൽ ടാപ്പിംഗ് തൊഴിലാളിക്ക് പെരുമ്പാമ്പിന്റെ കടിയേറ്റു

തിരുവനന്തപുരം: ടാപ്പിംഗ് തൊഴിലാളിക്ക് പെരുമ്പാമ്പിന്റെ കടിയേറ്റു. പാലോട് പച്ചമല മണലയത്താണ് സംഭവം.അജയകുമാറിനാണ് കടിയേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം. പെരുമ്പാമ്പ് ആയതിനാൽ മറ്റ് കുഴപ്പങ്ങളില്ല. പാമ്പിനെ വനം വകുപ്പ് സ്നേക്ക് ക്യാച്ചർ ജയപ്രകാശ് എത്തി പിടികൂടി.