08 May, 2026 08:06:31 PM


സജി പിതാവിനെയും കൊലപ്പെടുത്തി?; പുരയിടത്തില്‍ നിന്ന് അസ്ഥി കഷണവും തുണിയും കണ്ടെത്തി



ഇ​ടു​ക്കി: നെ​ടു​ങ്ക​ണ്ടം ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ലെ പ്ര​തി സ​ജി കാ​ണാ​താ​യ പി​താ​വി​നെ​യും കൊ​ന്ന് കു​ഴി​ച്ചി​ട്ട​താ​യി സൂ​ച​ന. വീ​ടി​ന്‍റെ പ​രി​സ​ര​ത്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​സ്ഥി​ക​ഷ​ണ​വും വ​സ്ത്ര​ത്തി​ന്‍റെ അ​വ​ശി​ഷ്ട​വും പോ​ലീ​സി​ന് ല​ഭി​ച്ചു. മാ​ത്യു​വി​നെ കാ​ണാ​താ​യ കേ​സി​ൽ സ​ജി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്തു​വെ​ങ്കി​ലും ഇ​യാ​ൾ സ​ഹ​ക​രി​ച്ചി​രു​ന്നി​ല്ല. തു​ട​ർ​ന്ന് ല​ഭി​ച്ച സൂ​ച​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വീ​ടി​ന്‍റെ പ​രി​സ​രം കു​ഴി​ച്ച് പ​രി​ശോ​ധി​ച്ച​ത്. 2018 മാ​ർ​ച്ചി​ലാ​ണ് മാ​ത്യു​വി​നെ കാ​ണാ​താ​യ​ത്.

പ​ച്ച​ടി സ്വ​ദേ​ശി മേ​രി​ക്കു​ട്ടി​യെ​യും മ​ക​ൻ റെ​ജി​യെ​യും കൊ​ന്ന​കേ​സി​ലാ​ണ് ഇ​ള​യ​മ​ക​നാ​യ സ​ജി അ​റ​സ്റ്റി​ലാ​യ​ത്. രാ​ത്രി മ​ദ്യ​പി​ച്ചു എ​ത്തി​യ ര​ണ്ടു പേ​രും ത​മ്മി​ൽ വാ​ക്ക് ത​ർ​ക്ക​മു​ണ്ടാ​യി. ഇ​തി​നി​ടെ സ​ജി റെ​ജി​ക്ക് ഭ​ക്ഷ​ണം ന​ൽ​കി. റെ​ജി ഇ​ത് ത​ട്ടി​ത്തെ​റി​പ്പി​ച്ചു. ഇ​തോ​ടെ ദേ​ഷ്യം വ​ന്ന സ​ജി സ​ഹോ​ദ​ര​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. തു​ട​ർ​ന്ന് ഷൂ​സ് ഇ​ട്ട കാ​ൽ കൊ​ണ്ട് ക​ഴു​ത്തി​ൽ ച​വി​ട്ടി​പ്പി​ടി​ച്ചു. ബോ​ധം പോ​യ​പ്പോ​ൾ ക​ഴു​ത്തി​ൽ തോ​ർ​ത്ത് മു​റു​ക്കി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​ത് ക​ണ്ടു​കൊ​ണ്ടെ​ത്തി​യ അ​മ്മ മേ​രി​ക്കു​ട്ടി​യു​ടെ മു​ഖ​ത്ത് പ​ല​ത​വ​ണ​യി​ടി​ച്ചു.

കൈ​യ്ക്ക് പി​ടി​ച്ച് ക​റ​ക്കി ഭിത്തി​യി​ലേ​ക്ക് എ​റി​ഞ്ഞു. മ​രി​ച്ചെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ൾ വീ​ട്ടി​ലെ ചാ​യി​പ്പി​ലേ​ക്ക് മാ​റ്റി ഗ്രീ​ൻ ഷീ​റ്റ് കൊ​ണ്ട് മ​റ​ച്ചു. ര​ണ്ട് ദി​വ​സ​ത്തി​നു ശേ​ഷം രാ​ത്രി പ​റ​മ്പി​ൽ കു​ഴി​ച്ചു​മൂ​ടി. അ​തി​ന് ശേ​ഷം ദി​വ​സ​ങ്ങ​ളോ​ളം ഒ​ന്നും അ​റി​യാ​ത്ത പോ​ലെ വീ​ട്ടി​ൽ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ത​നി​ച്ചാ​ണ് കു​റ്റ​കൃ​ത്യം ചെ​യ്ത​തെ​ന്ന് സ​ജി പോ​ലീ​സി​നോട് സ​മ്മ​തി​ച്ചി​രു​ന്നു. വി​വാ​ഹം ക​ഴി​ക്കാ​ൻ ത​ട​സം നി​ന്ന​തും സ്വ​ത്തു ത​ർ​ക്ക​വും സ​ഹോ​ദ​ര​ൻ റെ​ജി പി​തൃ​ത്വ​ത്തെ ചൊ​ല്ലി അ​പ​മാ​നി​ച്ച​തു​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് വെ​ളി​പ്പെ​ടു​ത്ത​ൽ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 956