12 January, 2026 09:16:21 AM


കുന്ദമംഗലത്ത് പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം; രണ്ടുപേർക്ക് പരിക്ക്



കോഴിക്കോട്: കുന്ദമംഗലത്ത് പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. പിക്കപ്പ് വാനിലെ ഡ്രൈവറും കാർ യാത്രികരായിരുന്ന രണ്ട് പേരുമാണ് മരിച്ചത്. പിക്കപ്പ് വാനിന്റെ ക്‌ളീനർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ചെ പതിമംഗലം അങ്ങാടി മുറിയനാൽ ഭാഗത്തായിരുന്നു അപകടം. ഇങ്ങാപ്പുഴ പെരുമ്പള്ളി സ്വദേശി സുഹൈൽ (27), കൊടുവള്ളി വാവാട് സ്വദേശി നിഹാൽ (27)  പിക്കപ്പ് വാൻ ഓടിച്ച ഷമീർ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ രണ്ട് പേർ നിലവിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇതിൽ ഒരാളുടെ നില ഗുരുതരവുമാണ്. അപകടത്തിൽ ഇരു വാഹനങ്ങളും പൂർണമായും തകർന്നു. ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാഹനം വെട്ടിപ്പൊളിച്ചാണ് ഉള്ളിൽ നിന്ന് ആളുകളെ പുറത്തെടുത്തത്. സംഭവസ്ഥലത്തു വെച്ചുതന്നെയാണ് മൂന്ന് പേരും മരിച്ചത്. വാഹനങ്ങൾ കൂട്ടിയിടിച്ച മേഖല സ്ഥിരം അപകടങ്ങൾ നടക്കുന്ന ഭാഗമാണ് എന്നാണ് നാട്ടുകാർ പറയുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 913