11 January, 2026 06:50:17 PM
കോഴിക്കോട് ബൊലേറോ മറിഞ്ഞ് അപകടം: ഗർഭിണിയും കുഞ്ഞുമടക്കം ആറ് പേർക്ക് പരിക്ക്

കോഴിക്കോട്: തിക്കോടി ദേശീയപാതയില്‍ ബൊലേറോ കീഴ്‌മേല്‍ മറിഞ്ഞ് അപകടം. പൂര്‍ണ ഗര്‍ഭിണിക്കും മൂന്ന് വയസുകാരനും അടക്കം വാഹനത്തിലുണ്ടായിരുന്ന ആറ് പേര്‍ക്ക് പരിക്കേറ്റു. മറ്റൊരു വാഹനം എതിരെ വന്നപ്പോള്‍ അതില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോളാണ് ബൊലേറോ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്. യുവതിയുടെ പ്രസവവുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് പോകവെയായിരുന്നു അപകടമുണ്ടായത്.
ഞായറാഴ്ച്ച ഉച്ചയ്ക്ക് 1.30ഓടെയാണ് അപകടമുണ്ടായത്. വടകര ഭാഗത്ത് നിന്ന് വരികയായിരുന്ന ബൊലേറോ പോക്കറ്റ് റോഡില്‍ നിന്ന് കയറി വന്ന കാറില്‍ ഇടിക്കാതിരിക്കാന്‍ ശ്രമിക്കവെ അപകടത്തില്‍പ്പെടുകയായിരുന്നു. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. പയ്യോളി പൊലീസ് അപകട സ്ഥലം സന്ദര്‍ശിച്ചു.




