10 January, 2026 08:24:39 PM
കോഴിക്കോട് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

കോഴിക്കോട്: മുണ്ടിക്കല്‍താഴത്ത് വാഹനാപകടത്തില്‍ രണ്ട് മരണം. ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികരായ യുവാക്കളാണ് മരിച്ചത്. കുന്ദമംഗലം സ്വദേശി സതീഷ് കുമാര്‍, ഉത്തര്‍പ്രദേശ് സ്വദേശി ശിവ് ശങ്കര്‍ എന്നിവരാണ് മരിച്ചത്. ജോലി കഴിഞ്ഞ് കുറ്റിക്കാട്ടൂരിൽ ശിവ് ശങ്കർ താമസിക്കുന്ന വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഇരുവരും അപകടത്തില്‍പ്പെട്ടത്.




