01 January, 2026 09:15:18 AM


താമരശ്ശേരിയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിൽ വൻ തീപിടുത്തം



കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിക്ക് സമീപം എലോക്കരയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിൽ വൻ തീപിടുത്തം. ഇന്ന് പുലർച്ചെ 3.30 ഓടെയാണ് തീപിടുത്തം ഉണ്ടായത്. മുക്കം, നരിക്കുനി,കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി തീ അണക്കാനുള്ള ശ്രമം നടത്തിയെങ്കിലും തീ പൂര്‍ണമായും അണക്കാനായിട്ടില്ല. തീപിടുത്തത്തിൽ ആര്‍ക്കും പരുക്കില്ല. താമരശ്ശേരിക്ക് സമീപം എലോക്കരയിലാണ് സംഭവം. തീപിടുത്തത്തിൽ പ്ലാൻറും, കെട്ടിടവും കത്തിനശിച്ചു. എം ആർ എം എക്കോ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് അപകടം ഉണ്ടായത്. ഓഫീസ് ഉൾപ്പെടുന്ന മൂന്നു നില കെട്ടിടം പൂർണമായും കത്തിനശിച്ചു. ദേശീയപാതയ്ക്ക് അരികിലായാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.  തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 302