30 December, 2025 03:44:29 PM
കരിപ്പൂർ വിമാനത്താവളം വ്യൂ പോയിന്‍റിലെത്തിയ യുവാവ് താഴ്ചയിലേക്ക് വീണു മരിച്ചു

കോഴിക്കോട്: കരിപ്പൂർ വിമാനതാവളത്തിനടുത്ത് വെങ്കുളത്ത്മാട് വ്യൂ പോയിൻ്റിൽ നിന്ന് വീണ് യുവാവ് മരിച്ചു. മലപ്പുറം മണ്ടുപറമ്പ് തച്ചാഞ്ചേരി ജിതിൻ ആണ് മരിച്ചത്. .പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം. വിമാനത്താവളത്തിൻ്റെ കാഴ്ച കാണാൻ കൂട്ടുകാരേടൊത്ത് പോയതായിരുന്നു. അവിടെ നിന്നും കാൽ തെറ്റി താഴ്ചയിലേക്ക് വീഴുകയായിരുന്നു.
വീഴുന്നതിനിടെ കഴുത്തിൽ മരത്തിൻ്റെ കമ്പ് തറച്ച് കയറുകയായിരുന്നു. ഉടനെ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേഷശിപ്പച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ നിന്ന് മരിക്കുകയായിരുന്നു. യുവാവിൻ്റെ മരണത്തിൽ കൊണ്ടോട്ടി പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുയും ചെയ്തിട്ടുണ്ട്.
വിമാനം പറന്നുയരുന്നതും പറന്നിറങ്ങുന്നതുമായ കാഴ്ചയാണ് വെങ്കുളത്ത്മാട് വ്യൂ പോയിന്റിൽ നിന്ന് കാണുക. നിരവധി ആളുകളാണ് ഇത് കാണാൻ ഇവിടെ എത്താറ്. രാവിലേയും വൈകീട്ടുമെല്ലാം ചെറുപ്പക്കാരും സ്ത്രീകളും ഉൾപ്പെടെ നിരവധി ആളുകൾ ഇവിടെ എത്താറുണ്ട്.




