29 December, 2025 12:04:05 PM
പുല്ലൂർ– പെരിയ പഞ്ചായത്ത് എൽഡിഎഫ് ഭരിക്കും; ഡോ.സി കെ സബിത പ്രസിഡന്‍റ്

കാസര്‍ഗോഡ്: കാസര്‍ഗോഡ് പുല്ലൂര്‍ – പെരിയ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന്. ഡോ. സി കെ സബിതയെ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തു. നറുക്കെടുപ്പിലൂടെയാണ് എല്‍ഡിഎഫ് വിജയം. തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫിനും 9 വീതം വോട്ടുകള്‍ ലഭിച്ചതോടെയാണ് നറുക്കെടുപ്പിലൂടെ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. ബിജെപി അംഗം തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു. സിപിഐ എം അമ്പലത്തറ ലോക്കൽ സെക്രട്ടറിയാണ് സി കെ സബിത.
പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള തര്‍ക്കത്തിന് പരിഹാരമായതോടെ യുഡിഎഫ് അംഗങ്ങള്‍ ഇന്ന് വോട്ട് ചെയ്യാന്‍ എത്തി. നേരത്തെ പ്രഖ്യാപിച്ച ഉഷ എന്‍ നായര്‍ തന്നെയായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി. ഇരിക്കൂര്‍ എംഎല്‍എ സജീവ് ജോസഫിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഉഷ എന്‍ നായരുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായത്.



