19 December, 2025 12:56:12 PM


പരിഗണന ലഭിക്കുന്നില്ല; കണ്ണൂരിൽ യൂത്ത് കോൺഗ്രസ്സ് നേതാവ് പാർട്ടി വിട്ടു



തളിപ്പറമ്പ്: കണ്ണൂരിൽ യൂത്ത് കോൺഗ്രസ്സ് നേതാവ് പാർട്ടി വിട്ടു. യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് നിയോജകമണ്ഡലം സെക്രട്ടറി സനീഷ് പി ആർ ആണ് പാർട്ടി വിട്ടത്. നേതാക്കൾ അടിച്ചമർത്താൻ ശ്രമിക്കുന്നെന്ന് ആരോപണം. പാർട്ടി പരിഗണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി കത്ത് സമർപ്പിച്ചു. പരാതി സംബന്ധിച്ചു ഓഡിയോ സന്ദേശം അടക്കം ഡി സി സി പ്രസിഡന്റിന് അയച്ചിട്ടും നടപടി ഇല്ലെന്നാണ് ആരോപണം.

തളിപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റ് അമൽ കുറ്റ്യാട്ടൂരിനാണ് രാജിക്കത്ത് നൽകിയത്. ഭാരവാഹിത്വവും അംഗത്വവും രാജിവയ്ക്കുന്നെന്ന് കത്തിൽ പറയുന്നു. മലപ്പട്ടം പഞ്ചായത്തിലെ കരിമ്പീൽ വാർഡിലെ സ്ഥാനാർഥി നിർണായവുമായി ബന്ധപ്പെട്ടുൾപ്പടെ സനീഷ് നേതൃത്വത്തിൽ ചിലർക്കെതിരെ പ്രതികരിച്ചിരുന്നു.

സനീഷിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

ഒന്നും പ്രതീക്ഷിച്ചിട്ടല്ല കേറി വന്നത് ഇറങ്ങുമ്പോൾ ഒന്നും കൊണ്ടു പോകുകയും ഇല്ല, ഒന്നുറപ്പുണ്ട് ഇറങ്ങുക ആണെങ്കിൽ ചേർത്ത് പിടിച്ച ഒരു പാട് പ്രിയപ്പെട്ടവർ ഉണ്ട് അവരോട് ഒന്ന്‌ മാത്രം…………….

"പ്രസ്ഥാനത്തിന് എവിടെയും തലകുനിക്കാൻ അവസരം കൊടുക്കില്ല"

ജീവനാണ് കോൺഗ്രസ്‌ മരിക്കും വരെ ആ കൊടി കീഴിൽ വോട്ടർ ആയി ഉണ്ടാകും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 919