28 December, 2025 01:52:31 PM
നെയ്യാറ്റിൻകരയിൽ 48കാരന്‍ വഴിയരികിൽ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വഴിയരികിൽ 48കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര സ്വദേശിയും മൊബൈല്‍ ഷോപ്പ് ഉടമയുമായ ദിലീപാണ് മരിച്ചത്. നെയ്യാറ്റിന്‍കര ടൗണിലെ റോഡരികിലെ ഒരു മരത്തിലാണ് ദിലീപിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ വൈകീട്ട് വീട്ടില്‍ നിന്ന് ഇറങ്ങിയ ദിലീപ് രാത്രി തിരിച്ചെത്തിയിരുന്നില്ല. രാത്രി വൈകിയും എത്താത്തിനെ തുടര്‍ന്ന് ബന്ധുക്കള്‍ തെരച്ചില്‍ ഉള്‍പ്പെടെ നടത്തിയിരുന്നു. ഇതിനിടെയാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്.ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ദിലീപിന് വലിയൊരു തുക കടം ഉണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു.




