28 December, 2025 01:46:53 PM
ഫറോക്കിൽ ഭർത്താവിന്‍റെ വെട്ടേറ്റ യുവതി മരിച്ചു; പ്രതി അറസ്റ്റിൽ

കോഴിക്കോട്: ഫറോക്കിൽ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ച യുവതി മരിച്ചു. ഫറോക്ക് സ്വദേശി ജബ്ബാറിൻ്റെ ഭാര്യ മുനീറയാണ് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. വെട്ടുകത്തികൊണ്ട് ആക്രമിക്കപ്പെട്ട മുനീറ കോഴിക്കോട് മെഡിക്കൽ കോളേജിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. മയക്കുമരുന്ന് വാങ്ങിക്കുന്നതിന് പണം നല്‍കാത്തതിന്ഡിസംബർ 24നായിരുന്നു ആക്രമണം. സംഭവത്തിൽ ഭർത്താവ് ജബ്ബാറിനെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിക്കെതിരെ മുൻപും ഭാര്യയെ ആക്രമിച്ചതിന് കേസുണ്ട്. പ്രതി സ്ഥിരമായി ലഹരി ഉപയോഗിക്കാറുണ്ടെന്നാണ് കൊല്ലപ്പെട്ട മുനീറയുടെ ബന്ധുക്കളുടെ ആരോപണം.




