27 December, 2025 04:35:05 PM
എസ്ഡിപിഐ പിന്തുണ വേണ്ട; പാങ്ങോട് യുഡിഎഫ് പ്രസിഡന്റ് രാജിവച്ചു

തിരുവനന്തപുരം: പാങ്ങോട് പഞ്ചായത്ത് യുഡിഎഫ് പ്രസിഡന്റ് എസ്. ഗീത രാജിവച്ചു. എസ്ഡിപിഐയുടെ പിന്തുണ ആവശ്യമില്ലെന്ന നിലപാടിലാണ് രാജി. എസ്ഡിപിഐയുടെ പിന്തുണയോടെ തിരഞ്ഞെടുക്കപ്പെട്ടതിനെതിരെ എൽഡിഎഫ് വലിയ വിമർശനം ഉന്നയിച്ചിരുന്നു. എസ്ഡിപിഐയുടെ പിന്തുണയുണ്ടെങ്കിലും ഭരണം തുടരാമെന്ന നിലപാട് യുഡിഎഫിലെ ഒരു വിഭാഗം സ്വീകരിച്ചിരുന്നു. എന്നാൽ, കെപിസിസിയുടെ സർക്കുലർ നിലനിൽക്കുന്ന സാഹചര്യത്തിൽ എസ്ഡിപിഐയുടെ പിന്തുണയോടെ ഭരിക്കേണ്ടെന്ന നിലപാടാണ് കോൺഗ്രസിലെ മറ്റൊരു വിഭാഗം എടുത്തത്. പിന്നാലെ കെപിസിസിയുടെയും ഡിസിസിയുടെയും നിർദേശം ലഭിച്ചതോടെ എസ്. ഗീത രാജിവെക്കാൻ തീരുമാനിക്കുകയായിരുന്നു.




