22 December, 2025 09:17:40 AM
മൊബൈലിൽ കളിച്ചതിന് വഴക്ക് പറഞ്ഞു; മലപ്പുറത്ത് വിദ്യാർഥിനി ആത്മഹത്യ ചെയ്തു

മലപ്പുറം: മൊബൈൽ ഫോണിൽ കളിച്ചതിന് വഴക്ക് പറഞ്ഞതിന് ഏഴാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു. മലപ്പുറം കൊണ്ടോട്ടി മണ്ണാരിൽ പുത്തൻമാളിയേക്കൽ ഷാജിമോന്റെ മകൾ ഫാത്തിമ ഹന്ന (13) മരിച്ചത്. കൊണ്ടോട്ടി കാന്തക്കാട് ജിയുപി സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് ഫാത്തിമ ഹന്ന. തൊട്ടിൽ കെട്ടാനുള്ള ഹുക്കിൽ കെട്ടിയാണ് ആത്മഹത്യ ചെയ്തത്. ഉടൻ തന്നെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.




