21 December, 2025 06:07:09 PM
സത്യപ്രതിജ്ഞാ ചടങ്ങിനിടെ സിപിഎം പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു

ആലപ്പുഴ: കണ്ടല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ സത്യപ്രതിജ്ഞ ചടങ്ങിനിടെ സിപിഎം പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു. പുതിയവിള കൈതക്കാട്ടുശ്ശേരില്‍ കിഴക്കതില്‍ മനോഹരന്‍പിള്ള (60) യാണ് മരിച്ചത്. പുല്ലുകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്ര ഗ്രൗണ്ടില്‍ നടന്ന കണ്ടല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ മുദ്രാവാക്യം വിളിക്കുന്നതിനിടെയാണ് മനോഹരന്‍പിള്ളയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കായംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഓച്ചിറ പഞ്ചായത്ത് ഉള്‍പ്പെടെ വിവിധ പഞ്ചായത്തുകളില്‍ പഞ്ചായത്ത് സെക്രട്ടറിയായി സേവനമനുഷ്ഠിച്ച ശേഷം സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം പ്രാദേശിക രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. പ്രാസംഗികനും എഴുത്തുകാരനുമായ മനോഹരന്‍ പിള്ള വിവിധ ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സജീവ പ്രവര്‍ത്തകനായിരുന്നു മനോഹരന്‍പിള്ള എസ്എഫ്‌ഐ ജില്ലാ ജോയിന്‍ സെക്രട്ടറി, എസ് എഫ് ഐ കായംകുളം ഏരിയ പ്രസിഡന്റ്സെ, ക്രട്ടറി സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഭാര്യ :ഷിജി. മക്കൾ :മനീഷ് , ഗിരീഷ്. .




