28 December, 2025 01:19:14 PM


ചേപ്പാട് ടൂറിസ്റ്റ് ബസ് ഡിവൈഡറില്‍ ഇടിച്ചു കയറി അപകടം; തീർഥാടകർക്ക് പരിക്ക്



ആലപ്പുഴ: ആലപ്പുഴ ചേപ്പാട് ടൂറിസ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ചു കയറി അപകടം. അപകടത്തില്‍ ആർക്കും കാര്യമായ പരിക്കില്ല. കൃപാസനത്തിലേക്ക് പോകുകയായിരുന്ന ആളുകളാണ് ബസിൽ ഉണ്ടായിരുന്നത്. ഇന്ന് രാവിലെയായിരുന്നു അപകടം. കായംകുളം ഭാഗത്ത് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് വരികയായിരുന്നു. ചായകുടിക്കാൻ ഒരു കടയ്ക്ക് മുമ്പില്‍ നിർത്തിയിരുന്നു. അവിടെനിന്ന് ചായകുടിച്ചതിന് ശേഷം എല്ലാവരും തിരിച്ച് ബസില്‍ കയറി അല്‍പസമയത്തിനുള്ളില്‍ തന്നെ അപകടം ഉണ്ടായി. ഡിവൈ‍ർ ഡ്രൈവറുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ലെന്നും അതാണ് അപകട കാരണം എന്നും പൊലീസ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 303