30 December, 2025 11:36:19 AM
പത്തനംതിട്ട ചിറ്റാറിൽ കടുവ കിണറ്റിൽ വീണു

പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറിൽ കടുവ കിണറ്റിൽ വീണു. ജനവാസമേഖലയിലാണ് സംഭവം. ജനവാസ മേഖലയായ വില്ലുന്നിപ്പാറയിലാണ് കടുവയെ കിണറ്റിൽ കണ്ടെത്തിയത്. കൊല്ലംപറമ്പിൽ സദാശവൻ എന്നയാളുടെ പറമ്പിലെ കിണറ്റിലാണ് ഇന്ന് പുലർച്ചെ പുലി വീണത്. നാട്ടുകാർ വനംവകുപ്പിനെ വിവരമറിയിച്ചു. കടുവയ്ക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലാത്തത് കൊണ്ട് തന്നെ പുറത്തെത്തിക്കാനുള്ള ദൌത്യം ശ്രമകരമാണെന്നാണ് വിവരം.




