10 January, 2026 04:14:27 PM
തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടില്‍ എസ്‌ഐടി സംഘത്തിന്റെ പരിശോധന

ചെങ്ങന്നൂർ: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡിലായ തന്ത്രി കണ്ഠരര് രാജീവരുടെ ചെങ്ങന്നൂരിലെ വീട്ടില്‍ എസ്‌ഐടി സംഘം. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം. ഫൊറൻസിക് ഉദ‍്യോഗസ്ഥർക്കൊപ്പം ഉച്ചയോടെയാണ് എസ്ഐടി കണ്ഠര് രാജീവരരുടെ വീട്ടിലെത്തിയത്.ജയിലില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് കണ്ഠരര് രാജീവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.




