09 January, 2026 12:36:14 PM
ചേർത്തലയിൽ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് 9 പേർക്ക് പരിക്ക്

ചേർത്തല: ചേർത്തല വാരനാട് ജംങ്ഷനിൽ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരായ 9 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം. ചേർത്തലയിൽ നിന്നും കോട്ടയത്തേക്ക് പോകുവായിരുന്ന സ്വകാര്യ ബസും കോട്ടയം ഭാഗത്തുനിന്നും ചേർത്തല ഭാഗത്തേക്ക് വരുന്ന ടോറസ് ലോറിയുമാണ് കൂട്ടിയിടിച്ചത്.




