05 January, 2026 09:48:46 AM


ഡയാലിസിസ് രോഗികളുടെ മരണം: ഹരിപ്പാട് താലൂക്ക് ആശുപത്രി അധികൃതർക്കെതിരെ കേസ്



ആലപ്പുഴ: ഡയാലിസിസ് ചെയ്ത രോ​ഗികൾ മരിച്ച സംഭവത്തിൽ ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തു. ചികിത്സാപ്പിഴവിനാണ് ഹരിപ്പാട് പൊലീസ് കേസെടുത്തിട്ടുള്ളത്. ബിഎൻഎസ് 125, 106(1) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.

ആശുപത്രി സൂപ്രണ്ട്, ഡയാലിസിസ് യുണിറ്റ് ജീവനക്കാർ എന്നിവർ കേസിൽ പ്രതികളാകും. മരിച്ച രാമചന്ദ്രന്റെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. പുതിയ മെഡിക്കൽ ബോർഡ് രൂപീകരിച്ച് അന്വേഷണം നടത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ നിന്ന് ഡയാലിസിസ് ചെയ്ത കായംകുളം സ്വദേശി മജീദ്, ഹരിപ്പാട് സ്വദേശി രാമചന്ദ്രൻ എന്നിവരാണ് മരിച്ചത്. ഡയാലിസിസ് സെന്ററിലെ അണുബാധയാണ് മരണകാരണമെന്നും, ആശുപത്രിയിൽ നിന്ന് ഒരു പരിഗണനയും ലഭിച്ചില്ലെന്നും രാമചന്ദ്രന്റെ കുടുംബം ആരോപിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 303