31 December, 2025 09:09:46 AM
കാല്‍നട യാത്രക്കാരനെ കാര്‍ ഇടിച്ചു; ആലപ്പുഴയില്‍ യുവാവിന് നേരെ ആള്‍ക്കൂട്ട മര്‍ദനം

ആലപ്പുഴ: കാല്‍നട യാത്രക്കാരനെ കാര്‍ ഇടിച്ചതിന്റെ പേരില്‍ യുവാവിന് നേരെ ആള്‍ക്കൂട്ട മര്‍ദനം. ആറാട്ടുപുഴ എസ് പി പള്ളിക്ക് സമീപമാണ് സംഭവം. നല്ലാണിക്കല്‍ കുളങ്ങരശേരിയില്‍ അനുവിനാണ് മര്‍ദനമേറ്റത്. അനുവിന്റെ കാറും തല്ലി തകര്‍ത്തു. സംഭവത്തില്‍ 11 പേര്‍ക്കെതിരെ തൃക്കുന്നപ്പുഴ പൊലീസ് കേസ് എടുത്തിട്ടുണ്ട്.




