15 December, 2025 10:55:12 AM


മാക്കൂട്ടം ചുരത്തിൽ ടൂറിസ്റ്റ് ബസിന് തീപിടിച്ചു; ആളപായമില്ല



കണ്ണൂര്‍: ഇരിട്ടി മാക്കൂട്ടം ചുരത്തില്‍ ടൂറിസ്റ്റ് ബസിന് തീപിടിച്ചു. ആളപായമില്ല. തിങ്കളാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം. ബസ് പൂര്‍ണമായും കത്തിനശിച്ചു. വിരാജ്‌പേട്ടയില്‍നിന്ന് ഇരിട്ടിയിലേക്ക് വരികയായിരുന്ന ബസിനാണ് തീപിടിച്ചത്. ബസില്‍ യാത്രക്കാരുണ്ടായിരുന്നില്ല. ഡ്രൈവറും സഹായിയും മാത്രമാണ് ഉണ്ടായിരുന്നത്. തീപിടിച്ചതോടെ ഇരുവരും പുറത്തിറങ്ങി. പിന്നാലെ തീ ആളിപ്പടരുകയായിരുന്നു. ഇരിട്ടിയില്‍നിന്ന് അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകള്‍ എത്തി തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ബസ് പൂര്‍ണമായും കത്തിനശിച്ചിരുന്നു.  ഇരിട്ടിയില്‍നിന്ന് വിരാജ്‌പേട്ടയിലേക്ക് തീര്‍ഥാടകരുമായി പോയ ബസ്, യാത്രക്കാരെ അവിടെ ഇറക്കി തിരികെവരുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 919