15 December, 2025 07:43:39 PM


കുന്ദമംഗലത്ത് ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം കണ്ടെത്തി



കോഴിക്കോട്: കുന്ദമംഗലം മടവൂർ വെള്ളാരം കണ്ടിമലയിലെ ആളൊഴിഞ്ഞ പറമ്പിൽ തിങ്കളാഴ്ച ഉച്ചയോടെ അസ്ഥികൂടം കണ്ടെത്തി. കാടുവെട്ടാനായി എത്തിയ തൊഴിലാളിയാണ് ഉച്ചയ്ക്ക് 12 മണിയോടെ അസ്ഥികൂടം ആദ്യം കണ്ടത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

കുന്ദമംഗലം പോലീസ് സ്ഥലത്തെത്തി വിശദമായ പരിശോധനകൾ നടത്തി. അസ്ഥികൂടത്തിന് സമീപത്തുനിന്ന് ഒരു ബാഗും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഏകദേശം നാല് മാസം മുമ്പ് കാണാതായ നരിക്കുനി സ്വദേശിയുടേതാണ് ഈ അസ്ഥികൂടമെന്നാണ് പോലീസ് സംശയിക്കുന്നത്.

കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധനകൾ നടത്തും. മൃതദേഹം ആരുടേതാണെന്നും മരണകാരണമെന്താണെന്നും സ്ഥിരീകരിക്കുന്നതിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 929