10 December, 2025 12:45:30 PM


തലശ്ശേരി നഗരസഭാ ജീവനക്കാരനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി



തലശ്ശേരി: തലശ്ശേരി നഗരസഭാ ജീവനക്കാരനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. താഴെ ചമ്പാട് വിന്നേഴ്സ് കോർണറിലെ ഗോവിന്ദ സദനത്തില്‍ എസ്. പ്രത്യുഷ് ( 35 ) ആണ് മരിച്ചത്. എരഞ്ഞോളി പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തലശ്ശേരി നഗരസഭയിലെ ഓഡിറ്റ് വിഭാഗം ജീവനക്കാരനും, എൻജിഒ യൂണിയൻ തലശ്ശേരി ഏരിയാ കമ്മിറ്റിയംഗവുമാണ് പ്രത്യുഷ്. ഭാര്യ : അബിന (പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് ജൂനിയർ ക്ലർക്ക്). മകൾ : ഹൃദ. 





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 936