01 December, 2025 08:53:16 AM
ചിറയിന്‍കീഴിൽ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തിനശിച്ച നിലയിൽ

തിരുവനന്തപുരം: വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ കത്തിനശിച്ച നിലയില്‍. തിരുവനന്തപുരം ചിറയിന്‍കീഴിലാണ് സംഭവം. ആനത്തലവട്ടം കൃഷ്ണാലയം സ്വദേശി ബാബുവിന്റെ വാഹനങ്ങളാണ് കത്തി നശിച്ചത്. ഓട്ടോറിക്ഷയും രണ്ട് ബൈക്കുകളും ഒരു സ്‌കൂട്ടിയുമാണ് കത്തിനശിച്ചത്. ആറ്റിങ്ങല്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയപ്പോഴേയ്ക്കും വാഹനങ്ങള്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു.




