20 November, 2025 10:06:32 AM
കഞ്ചിക്കോട് സിഗ്നല്‍ തെറ്റിച്ചുവന്ന പിക്കപ്പ് വാനിടിച്ച് യുവാവിന് ദാരുണാന്ത്യം

പാലക്കാട്: സിഗ്നല്‍ തെറ്റിച്ചുവന്ന പിക്കപ്പ് വാനിടിച്ച് യുവാവിന് ദാരുണാന്ത്യം. പാലക്കാട് കഞ്ചിക്കോട് പുതുശേരി പഞ്ചായത്ത് ഓഫീസിന് മുന്നില്‍വെച്ചായിരുന്നു അപകടം. പഞ്ചായത്ത് ഓഫീസിന് മുന്നിലെ സിഗ്നല്‍ തെറ്റിച്ചെത്തിയ വാഹനമിടിച്ച് മായപ്പളളം സ്വദേശി രമേശാണ് മരിച്ചത്. അപകടത്തിന് ശേഷം നിര്‍ത്താതെ പോയ വാഹനം തമിഴ്‌നാട്ടില്‍ വെച്ച് വാളയാര്‍ പൊലീസാണ് പിടികൂടിയത്. പെയിന്റിംഗ് തൊഴിലാളിയായ രമേശ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് കൈമാറും.




