19 November, 2025 06:22:15 PM


വയനാട്ടിൽ ഗർഭിണിയായ ആദിവാസി യുവതിയെ കാണാതായി; വനത്തിൽ തിരച്ചിൽ



മേപ്പാടി : ഗർഭിണിയായ ആദിവാസി യുവതിയെ വനത്തിൽ കാണാതായി. അട്ടമല എറാട്ടുകുണ്ട് ചോലനായ്ക്ക ഉന്നതിയിലെ ലക്ഷ്മിയെ ആണ് കാണാതായത്. മേപ്പാടി മുണ്ടക്കൈ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ അട്ടമലയാണ് സംഭവം. ഇവരെ കണ്ടെത്താനായുള്ള പൊലീസിൻ്റെയും വനം വകുപ്പിൻ്റെയും പരിശോധന തുടരുകയാണ്. എട്ടുമാസം ഗർഭിണിയാണ് ലക്ഷ്മി. സെപ്റ്റംബറിൽ ഇവരെ വൈത്തിരി ആശുപത്രിയിൽ പരിശോധനയ്ക്കായി എത്തിച്ചിരുന്നു. പ്രത്യേക സജ്ജീകരണം ഒരുക്കിയാണ് ചികിത്സ ലഭ്യമാക്കിയത്. ഇതിനുശേഷം ഇവർ ഉന്നതിയിലേക്ക് മടങ്ങി. പിന്നീടാണ് കാണാതായത്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 959