19 November, 2025 03:18:28 PM
വയനാട്ടില്‍ ചികിത്സയ്ക്കിടെ ഡോക്ടര്‍ ഏഴ് വയസുകാരന്റെ മുഖത്തടിച്ചതായി പരാതി

കല്‍പ്പറ്റ: വയനാട്ടില്‍ ചികിത്സയ്ക്കിടെ ഡോക്ടര്‍ ഏഴ് വയസുകാരന്റെ മുഖത്തടിച്ചതായി പരാതി. കണ്ണില്‍ ചെള്ള് പോയത് എടുക്കാനായി ആശുപത്രിയിൽ എത്തിയതായിരുന്നു കുട്ടി. ചികിത്സയ്ക്കിടെ ഡോക്ടര്‍ പ്രഭാകര്‍ കുട്ടിയുടെ മുഖത്ത് അടിക്കുകയായിരുന്നുവെന്ന് പിതാവ് പറഞ്ഞു. കല്‍പ്പറ്റ അഹല്യ കണ്ണാശുപത്രിയില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. വിഷയത്തില്‍ കുടുംബം ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം കുട്ടിയുടെ പിതാവാണ് ഡോക്ടറെ ആക്രമിച്ചതെന്ന നിലപാടിലാണ് ആശുപത്രി അധികൃതര്‍. ഡോക്ടറും പൊലീസില്‍ പരാതി നല്‍കി.



