19 November, 2025 11:30:08 AM
ചിറയിന്‍കീഴില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീടിന് തീയിടാന്‍ ശ്രമം

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീടിന് തീയിടാന്‍ ശ്രമം. ബിജെപി സ്ഥാനാര്‍ത്ഥി ടിന്റു ജി വിജയന്റെ വീടിന് നേരെയായിരുന്നു ആക്രമണം. ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം. ഹെല്‍മറ്റും റെയിന്‍ കോട്ടും ധരിച്ച് എത്തിയ രണ്ടുപേരാണ് തീയിടാന്‍ ശ്രമിച്ചത്. തീ കത്തിച്ച് ജനലിലൂടെ ഉള്ളിലേക്ക് ഇടാനും ശ്രമം നടന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് നോക്കിയതോടെ സംഘം കടന്നുകളഞ്ഞു.




