17 November, 2025 05:59:27 PM


കാസർഗോഡ് എസ്ഐആര്‍ ജോലിക്കിടെ ബിഎൽഒ കുഴഞ്ഞുവീണു



കാസര്‍കോട്: എസ്ഐആര്‍ ജോലിക്കിടെ ബിഎൽഒ കുഴഞ്ഞുവീണു. കാസർകോട് ജില്ലയിലെ ബളാൽ പഞ്ചായത്തിലെ മൈക്കയം അങ്കണ്‍വാടി ടീച്ചർ ശ്രീജ ആണ് ഇന്ന് രാവിലെ കുഴഞ്ഞ് വീണത്. കുഴഞ്ഞുവീണ ശ്രീജയെ കൊന്നക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ശ്രീജയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. 

ബിഎൽഒമാര്‍ക്ക് അമിത ജോലിഭാരമെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് കാസര്‍കോട് ബിഎൽഒ കുഴഞ്ഞുവീണ സംഭവമുണ്ടാകുന്നത്. കണ്ണൂരിൽ ജോലി സമ്മര്‍ദത്തെതുടര്‍ന്ന് ബിഎൽഒ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം തുടരുകയാണ്. എസ്ഐആര്‍ നടപടികളുടെ പേരിൽ ജീവനക്കാരെ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കോഴിക്കോട് കളക്ടറേറ്റിൽ രാവിലെ ബിഎൽ ഒമാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 308