15 November, 2025 04:15:58 PM
ചടയമംഗലത്ത് പിക്കപ്പ് വാൻ ഇടിച്ച് വയോധികന് ദാരുണാന്ത്യം

കൊല്ലം: ചടയമംഗലത്ത് പിക്കപ്പ് വാൻ ഇടിച്ച് വയോധികന് ദാരുണാന്ത്യം. ചടയമംഗലം നെട്ടേത്തറ സ്വദേശി ബഷീറാണ് ( 72) മരിച്ചത്. രാവിലെ 6 മണിയോടെയായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കുകയായിരുന്ന ബഷീറിനെ വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകട ശേഷം ഇടിച്ച വാഹനം നിർത്താതെ പോയി. വാഹനം കണ്ടെത്താൻ ചടയമംഗലം പൊലീസ് അന്വേഷണം തുടരുകയാണ്. ബഷീർ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.




